Latest NewsIndiaNews

തന്റെ ഒരു വര്‍ഷത്തെ ശമ്പളം ധനസഹായമായി പ്രഖ്യാപിച്ച്‌ യെദിയൂരപ്പ

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വര്‍ഷത്തെ ശമ്പളം നൽകി കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ധനസഹായം നൽകിയ വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. അവനവന് കഴിയുന്ന തുക സംഭാവന ചെയ്‌ത്‌ കോവിഡിനെതിരെ പോരാടാന്‍ കര്‍ണ്ണാടകയെ സഹായിക്കണം. എം.പിമാരും, എം.എല്‍.എമാരും അടക്കം സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും ബി.എസ്. യെദിയൂരപ്പ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button