ലക്നൗ: കോവിഡ് വൈറസ് ബാധിച്ച് രോഗികളെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർക്ക് നിരീക്ഷണത്തിൽ കഴിയാൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഏറ്റെടുത്ത് യോഗി സർക്കാർ. നാല് പഞ്ച നക്ഷത്ര ഹോട്ടലുകളാണ് ഏറ്റെടുത്തത്. ഹയാത്ത് റെഗൻസി , ലെമൺ ട്രീ, ദ പിക്കാഡിലി, മാരിയട്ടിന്റെ ഫെയർഫീൽഡ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും വേണ്ടി ഏറ്റെടുത്തത്.
രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ആരോഗ്യ പ്രവർത്തകരേയും ഇവിടെയാണ് താമസിപ്പിക്കുക. ഡ്യൂട്ടിക്ക് ശേഷം ഇവർക്ക് താമസിക്കാൻ ഇവിടെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇനിയും ആവശ്യമുണ്ടെങ്കിൽ ഹോട്ടലുകൾ വിട്ടു നൽകേണ്ടി വരുമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഖ്നൗവിനു പുറത്തും ആവശ്യമെങ്കിൽ കൂടുതൽ താമസ സൗകര്യങ്ങൾക്കായി ഹോട്ടലുകൾ ഏറ്റെടുക്കാനാണ് സർക്കാരിന്റെ തീരുമാനം.
നിലവിൽ 65 കൊറോണ വൈറസ് കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചു വരുന്ന തൊഴിലാളികളേയും ക്വാറന്റെൻ ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്
Post Your Comments