KeralaLatest NewsNews

ഡോക്ടറുടെ കുറിപ്പ് മാത്രം പോര, ഇതും കൂടി വേണം എന്നാലെ മദ്യം കിട്ടു ; കുറിപ്പടിയുമായി വന്നവരെ തിരിച്ചയച്ച് എക്‌സൈസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനെത്തുന്നവര്‍ ഡോക്ടറുടെ കുറിപ്പടി മാത്രമായി വന്നിട്ട് കാര്യമില്ല അതില്‍ സീല്‍ വേണമെന്ന് എക്‌സൈസ്. സീല്‍ പതിക്കാതെ കുറിപ്പടി കൊണ്ടുവന്നവരെ എക്‌സൈസ് മടക്കി അയച്ചു. പലരും ഒപി ടിക്കറ്റ് എടുത്ത് സ്വന്തമായി കുറിപ്പടി എഴുതാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദേശം വച്ചിരിക്കുന്നത്.

കുറിപ്പടിയുമായി എത്തിയ മൂന്ന് പേരെ തിരുവനന്തപുരത്ത് അധികൃതര്‍ തിരിച്ചയച്ചു. എത്ര അളവില്‍, ഏത് സമയത്ത് മദ്യവിതരണം നടത്തണമെന്നതിലടലക്കം ഇനിയും വ്യക്തതയില്ലാത്തതിനാല്‍ കൃത്യമായ നിര്‍ദ്ദേങ്ങള്‍ക്കനുസരിച്ചേ മദ്യം നല്‍കാന്‍ കഴിയൂ എന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ മദ്യം കൊടുക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എക്‌സൈസ് കമ്മീഷണര്‍ ഇന്ന് പുറത്തിറക്കും. ഇതിന് ശേഷമാകും ഇത്തരത്തില്‍ വിതരണം നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button