KeralaLatest NewsNews

ഉദ്ദേശം തീവ്രവാദമാണെന്നുള്ള സംശയം ശക്തമാവുകയാണ്; നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ രാജ്യത്തിന് ചെയ്‌തത്‌ ദ്രോഹമാണെന്ന് ശോഭ സുരേന്ദ്രൻ

നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ രാജ്യത്തിനു ചെയ്തത് ദ്രോഹമാണെന്ന് ശോഭ സുരേന്ദ്രൻ. രാജ്യ തലസ്ഥാനത്തെ നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് എന്ന അന്തര്‍ദേശീയ സംഘടന നടത്തിയ ഇസ്‌ലാം മത പ്രബോധന സമ്മേളനം അനവസരത്തിലായിപ്പോയി എന്നു പറയാതെ വയ്യെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ വ്യക്തമാക്കി. കൊവിഡ് രോഗാണു വ്യാപനത്തില്‍ നിസാമുദ്ദീന്‍ സമ്മേളനം വഹിക്കുന്ന പങ്ക് രാജ്യത്തിന് എത്രത്തോളം ആപത്കരമാണ് എന്ന് ഇനിയും ശാസ്ത്രീയമായി മനസ്സിലാക്കാനിരിക്കുന്നതേയുള്ളു; ഏതായാലും ഇതൊരു പാഠമാകണമെന്നും അവർ പറയുന്നു. അൽ ഖ്വൈദക്കും താലിബാനും വേണ്ടി റിക്രൂട്ടിങ്ങ് നടത്തുന്നവെന്ന കാരണത്താൽ അമേരിക്കയെന്നും ജാഗ്രതയോടെ നിരീക്ഷിച്ച സംഘടനയാണ് തബ്ലീഗി ജമാഅത്ത്. അത് കൊണ്ട് തന്നെ ഉദ്ദേശം തീവ്രവാദമാണെന്നുള്ള സംശയം ശക്തമാവുകയാണെന്നും മറ്റൊരു പോസ്റ്റിലൂടെ ശോഭാ സുരേന്ദ്രൻ പറയുന്നു.

Read also: കോവിഡ് 19 ; തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; 45 പേര്‍ നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ രാജ്യത്തിനു ചെയ്തത് ദ്രോഹം.

രാജ്യ തലസ്ഥാനത്തെ നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് എന്ന അന്തര്‍ദേശീയ സംഘടന നടത്തിയ ഇസ്‌ലാം മത പ്രബോധന സമ്മേളനം അനവസരത്തിലായിപ്പോയി എന്നു പറയാതെ വയ്യ. കൊവിഡ്19 ലോകമെമ്പാടും പടരുകയും നമ്മുടെ രാജ്യത്തും അത് ഭീതിക്ക് ഇടയാക്കുകയും ചെയ്ത ദിനങ്ങളില്‍ത്തന്നെയാണ് നിസാമുദ്ദീനില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തു സമ്മേളനം നടത്തിയത്. അത് ഇന്ത്യയിലെ കൊവിഡ്19 സാമൂഹിക വ്യാപനത്തിന്റെ കേന്ദ്രമായി മാറുമോ എന്ന സംശയം രാജ്യമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. മത, സാമൂഹിക സംഘടനകള്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രകടിപ്പിക്കേണ്ട അധിക ഉത്തരവാദിത്തവും ചുമതലാ ബോധവും തബ്‌ലീഗ് ജമാഅത്തിന്റെ നേതാക്കളില്‍ നിന്ന് ഉണ്ടായില്ല. കേരളത്തില്‍ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും എന്നതുപോലെതന്നെ രാജ്യത്തിന പുറത്തു നിന്നും പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ളവരിലൊരാള്‍ ജനതാ കര്‍ഫ്യൂ ദിനത്തില്‍ ഡല്‍ഹിയില്‍ മരിക്കുകയും ചെയ്തു. ഇന്‍ഡോനീഷ്യയില്‍ നിന്നെത്തിയ ചില നേതാക്കളുടെ യാത്രാരേഖകളേക്കുറിച്ചും സംശയം ഉയര്‍ന്നിരിക്കുകയാണ്. അതെല്ലാം ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കും എന്നുറപ്പാണ്.
കൊവിഡ് രോഗാണു വ്യാപനത്തില്‍ നിസാമുദ്ദീന്‍ സമ്മേളനം വഹിക്കുന്ന പങ്ക് രാജ്യത്തിന് എത്രത്തോളം ആപത്കരമാണ് എന്ന് ഇനിയും ശാസ്ത്രീയമായി മനസ്സിലാക്കാനിരിക്കുന്നതേയുള്ളു; ഏതായാലും ഇതൊരു പാഠമാകണം. എന്തും ചെയ്യാനും എങ്ങനെയും പ്രവര്‍ത്തിക്കാനുമുള്ള ലൈസന്‍സ് അല്ല നമ്മുടെ രാജ്യം നല്‍കുന്നത്.
സ്വയം തിരിച്ചറിയുകയും പ്രകടിപ്പിക്കുകയും ചെയ്യേണ്ട ഉന്നതമായ സാമൂഹികബോധം ആരും അടിച്ചേല്‍പ്പിക്കേണ്ടതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button