ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം. എക്‌സിക്യുട്ടീവ് ട്രെയിനികളുടെ. തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനിയറിങ്)/ഇന്റഗ്രേറ്റഡ് എം.ടെക്. 60 ശതമാനം മാര്‍ക്കോടെ വിജയം. 2018, 2019, 2020 വര്‍ഷത്തെ ഗേറ്റ് പരീക്ഷയിലെ വിജയം എന്നിവയാണ് യോഗ്യത. ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിലെ മാര്‍ക്ക് അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. മെക്കാനിക്കല്‍ -85, കെമിക്കല്‍ -20, ഇലക്ട്രിക്കല്‍ -40, ഇലക്ട്രോണിക്‌സ് -8, ഇന്‍സ്ട്രുമെന്റേഷന്‍ -7, സിവില്‍ -35, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫയര്‍ സേഫ്റ്റി -5 എന്നിങ്ങനെ ആകെ 200 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.npcil.nic.in
അവസാന തീയതി: ഏപ്രില്‍ 2
Post Your Comments