ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് ബാധിതരില്‍ കൂടുതലും ചെറുപ്പക്കാർ. രോഗം ബാധിച്ചവരിൽ കൂടുതലും 22 നും 44 നും ഇടയില്‍ പ്രായമുള്ളവരെന്ന് അബുദാബി ആരോഗ്യവകുപ്പ് വക്താവ്. ചെറുപ്പക്കാര്‍ക്ക് രോഗം ബാധിക്കുന്നതില്‍ ആരോഗ്യവിദഗ്ധര്‍ക്ക് ആശങ്കയുണ്ട്.
47 വയസുള്ള അറബ് വനിതയാണ് കഴിഞ്ഞ ദിവസം യുഎഇയില്‍ മരിച്ചത്. വിവിധ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് യുഎഇയില്‍ 2,20,000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, ആരോഗ്യ പ്രതിരോധ ശേഷി കൂടുതലുള്ളതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുമുണ്ട്.
യുഎഇയിലെ കൊറോണ വൈറസ് പരിശോധന കേന്ദ്രങ്ങളില്‍ ഒരു ദിവസം ലഭിക്കുന്ന 200 സാമ്പിളുകള്‍ എന്നത് 1000 വരെയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ വീണ്ടും 48 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള ടെസ്റ്റുകള്‍ നടത്തിയാണ് അത് സ്ഥിരീകരിക്കുന്നത്. എന്നാല്‍ നെഗറ്റീവ് ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പുറത്തുവിടും.
Post Your Comments