പാരിസ്: . ഈ ഒരു സാഹചര്യത്തില്‍ ഇരകള്‍ക്ക് പ്രത്യേക ഹോട്ടല്‍ റൂം സംവിധാനമൊരുക്കുകയും പ്രത്യേക കൗണ്‍സിലിംഗും ആരംഭിച്ചിരിക്കുകയുമാണ് ഫ്രാന്‍സ്. ഈ കാലയളവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം ചെറുക്കുന്നതനായി ഒരുമില്യണ്‍ യൂറോ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഫ്രാന്‍സില്‍ മാര്‍ച്ച് 17നാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ രാജ്യത്താകമാനം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം 32 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. പാരിസില്‍ മാത്രം 36 ശതമാനം വര്‍ധിച്ചു. ഏപ്രില്‍ 15 വരെയാണ് ലോക്ക്ഡൗണ്‍. ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്കായി 20,000 ഹോട്ടല്‍ റൂമുകളാണ് തയ്യാറാക്കിയിരിക്കുന്നത്. പരാതികള്‍ പറയാന്‍ പ്രത്യേക കേന്ദ്രങ്ങളും തുറന്നു.
Post Your Comments