![](/wp-content/uploads/2020/03/covid-death-world.jpg)
ന്യൂഡല്‍ഹി: ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 36,211 ആയി. ജോണ്‍സ് ഹോക്കിംഗ്സ് യൂണിവേഴ്സിറ്റിയുടെ അവസാന കണക്കുകള്‍ പ്രകാരമാണിത്. 7,55,591പേര്‍ക്കാണ് രോഗം ബാധിച്ചത്.
Read also : കോവിഡ്-19 : തെലുങ്കാനയില്‍ മരിച്ച ആറ് പേര് ഡല്‍ഹിയിലെ പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍
കൂടാതെ, കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് രാജ്യങ്ങള്‍ യുഎസും ഇറ്റലി യുമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 1,48,089 പേര്‍ക്കാണ് രണ്ട് രാജ്യങ്ങളിലുമായി രോഗം സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 11,591.
ലണ്ടനില്‍ കൊറോണ സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരനിപ്പോള്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. അതേസമയം, ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രായേലി പ്രധാനമന്ത്രിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
812 പേരാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 11,591 ആയി. 4,050 പേര്‍ക്കാണ് ഇവിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത്.
Post Your Comments