തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക്. ചൊവാഴ്ച മാത്രം ലഭിച്ചത് 5.09 കോടി രൂപയാണ്. ചൊവ്വാഴ്ച 5,09,61,000 രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്. ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ മൂന്ന് കോടി രൂപ നല്കി. ഗവണ്മെന്റ് സെക്രട്ടറിയറ്റ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ ഒരുകോടി രൂപ നല്കി. ഭീമാ ജുവലേഴ്സിനുവേണ്ടി ഡോ. ബി ഗോവിന്ദന് ഒരുകോടി രൂപ നല്‍കിയിട്ടുണ്ട്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ രണ്ടരക്കോടി രൂപ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments