തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണയെ പ്രതിരോധിക്കാനാണ് സംഭാവന നൽകിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും തങ്ങളാല്‍ ആകുന്നത് ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നൽകിയിരുന്നു. മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളുമൊക്കെ വരുംദിവസങ്ങളില്‍ സംഭാവന നൽകുമെന്നാണ് സൂചന. സിനിമാ മേഖലയില്‍ നിന്നുള്ളവരും സംഭാവനകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
Post Your Comments