KeralaLatest NewsNews

പാചകം സെക്സ് പോലെയാണ്. ഫോര്‍പ്ലേ നന്നായി ദീര്‍ഘിപ്പിച്ചാല്‍ സെക്സ് ആസ്വാദ്യകരമാക്കാം എന്നു പറയുന്നത് പോലെ, നന്നായി കഷ്ടപ്പെട്ട് ഉണ്ടാക്കേണ്ട വിഭവങ്ങള്‍ സമയമെടുത്ത് ഉണ്ടാക്കിയാല്‍ തിന്നുമ്പോള്‍ ആസ്വദിക്കാം

ലോക്ക് ഡൗണ്‍ പ്രമാണിച്ച് എല്ലാവരും ഇപ്പോള്‍ സമയം കളയാന്‍ പല വഴികളും ചിന്തിച്ചുകൂട്ടുകയും സമയത്തെ ശപിക്കുകയുമാകും എന്നാല്‍ സമയം കളയാന്‍ നല്ലൊരു മാര്‍ഗവുമായാണ് അഡ്വക്കറ്റ് പരീഷ് വാസുദേവന്‍ എത്തിയിരിക്കുന്നത്. സമയം പോകാന്‍ അമ്മയെയും ഭാര്യയെയും അടുക്കളയില്‍ നിന്ന് ഇറക്കിവിട്ട് ആണുങ്ങള്‍ അടുക്കളയില്‍ കയറട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.മലയാളത്തിന്റെ മഹാനടന്‍ മമ്മുട്ടി വരെ അടുക്കളയില്‍ കയറിയ സ്ഥിതിക്ക് നമുക്കും കയറാമെന്നും അദ്ദേഹം പറയുന്നു.

കൂടാതെ അദ്ദേഹത്തിന്റെ അനുഭവവും ഇതോടൊപ്പം ചേര്‍ക്കുന്നുമുണ്ട്. അദ്ദേഹം ഒരു ദിവസം എങ്ങനെ ചെലവഴിക്കുന്നു എന്നു കൂടി പറയുന്നുണ്ട്. മാത്രവുമല്ല പാചകം സെക്സ് പോലെയാണ്. ഫോര്‍പ്ലേ നന്നായി ദീര്ഘിപ്പിച്ചാല്‍ സെക്സ് ആസ്വാദ്യകരമാക്കാം എന്നു പറയുന്നത് പോലെ, നന്നായി കഷ്ടപ്പെട്ട് ഉണ്ടാക്കേണ്ട വിഭവങ്ങള്‍ സമയമെടുത്ത് ഉണ്ടാക്കിയാല്‍ തിന്നുമ്പോള്‍ ആസ്വദിക്കാം, സമയവും പോകുമെന്നും അദ്ദേഹം പറയുന്നു.

അഡ്വ ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

മലയാളി ആണുങ്ങള്‍ക്ക് സമയം പോകാന്‍…

ലോക്ക്ഡൗണ് കാലത്ത് സമയം പോകുന്നില്ല എന്ന പരാതിയുണ്ടോ? ഭാര്യയെ / അമ്മയെ അടുക്കളയില്‍ നിന്ന് ഇറക്കി വിടുക. അവര്‍ കുറച്ചുദിവസം TV കാണട്ടെ. അല്ലെങ്കില്‍ പുസ്തകം വായിക്കട്ടെ. അടുക്കളയില്‍ അഡൈ്വസറി സ്ഥാനം വഹിക്കട്ടെ.. മലയാളത്തിന്റെ മഹാനടന്‍ മമ്മുട്ടി വരെ അടുക്കളയില്‍ കയറിയ സ്ഥിതിക്ക് നമുക്കും കയറാം.

എന്റെ കാര്യം പറയാം. രാവിലെ കാപ്പി ഉണ്ടാക്കി കുടിച്ച്, അല്‍പ്പം ഫേസ്ബുക്ക് ഒക്കെ നോക്കിയ ശേഷം അടുക്കളയില്‍ കയറി പ്രാതല്‍ ഉണ്ടാക്കാന്‍ തുടങ്ങുക. ദോശ, ചപ്പാത്തി, അതിനുള്ള കറി, ചമ്മന്തി, പതിവില്ലാത്ത പണി ആയതുകൊണ്ട് 2 മണിക്കൂര്‍ എടുക്കും. കുളിച്ചു വന്നു കഴിച്ചു കഴിഞ്ഞു പാത്രം കഴുകണം. അപ്പോഴക്കും 11.30 മണിയാകും. ചോറും കറികളും വെയ്ക്കാന്‍ തുടങ്ങിയാല്‍ 1 മണിയാകും ഒന്ന് തീരാന്‍. അല്പമൊന്നു വിശ്രമിച്ചു കഴിയുമ്പോള്‍ ഊണ് കഴിക്കാറാകും. അത് കഴിഞ്ഞു പാത്രം കഴുകി വെച്ചു വന്നിരിക്കുമ്പോള്‍ 3.30 മണി. ഒന്നര മണിക്കൂര്‍ സോഷ്യല്‍ മീഡിയ / വായന. അത് കഴിയുമ്പോള്‍ വൈകിട്ട് കാപ്പി/ചായ. അപ്പോഴേയ്ക്കും 10 വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലായി 200 മെസേജ് വന്നിട്ടുണ്ടാകും.. ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാം.. അതൊക്കെ നോക്കി ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അത്താഴം ഉണ്ടാക്കാറായി. അത് കഴിയുമ്പോള്‍ കഴിക്കാറായി.. പാത്രം കഴുകി വന്നിരിക്കുമ്പോള്‍ ക്ഷീണമായി.. വീട്ടിലേക്കും സുഹൃത്തുക്കളെയും ഒന്ന് വിളിച്ച് വര്‍ത്തമാനം പറഞ്ഞു കഴിയുമ്പോള്‍ കിടക്കാറായി.. ചിലപ്പോള്‍ ഒരു സിനിമ.. അമ്മയെ നമിച്ചാണ് ഓരോ ദിനവും കഴിയുന്നത്..

പാചകം സെക്സ് പോലെയാണ്. ഫോര്‍പ്ലേ നന്നായി ദീര്ഘിപ്പിച്ചാല്‍ സെക്സ് ആസ്വാദ്യകരമാക്കാം എന്നു പറയുന്നത് പോലെ, നന്നായി കഷ്ടപ്പെട്ട് ഉണ്ടാക്കേണ്ട വിഭവങ്ങള്‍ സമയമെടുത്ത് ഉണ്ടാക്കിയാല്‍ തിന്നുമ്പോള്‍ ആസ്വദിക്കാം.. സമയവും പോകും.. ഓരോ ദിവസവും ഓരോ കറികള്‍ പരീക്ഷിക്കുക.. പഠിക്കുക..

ഇനി സ്ഥിരമായി അടുക്കളയില്‍ പങ്കാളിത്തം ആയിക്കോളും.

വിഭവങ്ങള്‍ കുറച്ചു മാത്രം എടുക്കുക, ഇനിയും 2 ആഴ്ച പോകാനുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button