പത്തനംതിട്ട: ലോകത്ത് മഹാമാരിയായ കോവിഡ് മരണം വിതയ്ക്കുമ്പോൾ പത്തനംതിട്ടയിൽ നിന്ന് സന്തോഷ വാർത്ത. പത്തനംതിട്ട ജില്ലയിൽ ഇറ്റലിയിൽ നിന്നെത്തിയ മൂന്നു പേരടക്കം കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേര്‍ ആശുപത്രി വിട്ടു. ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്.
ആറാം തീയതി മുതലാണ് ഇവരെ ഐസൊലേറ്റ് ചെയ്തത്. പത്തനംതിട്ട ജില്ലാ ആസ്പത്രിയില്‍ നിന്നും ഇവരെ ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ വീട്ടിലെത്തിക്കും. കളക്ടറുടെ നിര്‍ദേശപ്രകാരം മധുരവും ഭക്ഷ്യസാമഗ്രികളും നല്‍കിയാണ് ഇവരെ യാത്രയാക്കിയത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്നു പേർ ഉൾപ്പെടെ റാന്നി അയത്തല സ്വദേശികൾക്കാണ് രോഗം ഭേദമായത്.
ഇവരുടെ വീടും പരിസരവും ആരോഗ്യപ്രവര്‍ത്തകരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് അണുവിമുക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ എത്തിയാലും പതിനാല് ദിവസം ഇവര്‍ ക്വാറന്റൈനില്‍ കഴിയണം.
Post Your Comments