തിരുവനന്തപുരം: ലോക്ക് ഡൗൺ വന്നതോടെ തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റിലെ പ്രായമായവരുടെ ജീവിതമാണ് കൂടുതല്‍ ദുഃസഹമായത്. വാര്‍ധക്യകാല പെന്‍ഷന്‍ ഉള്‍പ്പടെ ക്ഷേമപെന്‍ഷനുകള്‍ ഇവര്‍ക്ക് കിട്ടിയിട്ട് ആറുമാസമായി.
വാര്‍ധക്യകാല പെന്‍ഷനും വിധവാ പെന്‍ഷനുമാണ് പലരുടെയും ജീവന്‍ നിലനിര്‍ത്തുന്നത്. ആറുമാസമായി ക്ഷേമപെന്‍ഷനുകള്‍ മുടങ്ങി. അടുത്തമാസം ഒന്നുമുതല്‍ ക്ഷേമപെന്‍ഷന്‍ കുടുശിക തീര്‍ത്തുനല്‍കുമെന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണിവര്‍. തലമുറകളായി ഇവിടെ കഴിയുന്നവരാണ് തൊഴിലാളി കുടുംബങ്ങള്‍. വര്‍ഷങ്ങളായി ഇവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നാടുമുഴുവന്‍ നിശ്ചലമായപ്പോള്‍ ഇരട്ടിച്ചു.
പെന്‍ഷനുകള്‍ അടുത്തമാസം ഒന്നുമുതല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും കൃത്യമായി നടപ്പാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. റേഷന്‍കട പ്രവര്‍ത്തിക്കുന്നതു കൊണ്ടുമാത്രം പട്ടിണിയാകുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
Post Your Comments