ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറഞ്ഞ സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണം. കഴിഞ്ഞ ദിവസത്തെ മന്‍ കീ ബാത്തിലാണ് നിലവിലെ നിയന്ത്രണ സാഹചര്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചത്.
‘ഞാന്‍ എടുത്ത തീരുമാനങ്ങളില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ രാജ്യത്തെ ദരിദ്രരെയാണ് ഉറ്റുനോക്കുന്നത്, എന്തിനാണ് ഈ തീരുമാനങ്ങള്‍ എടുത്തതെന്ന് അവര്‍ ചിന്തിച്ചിരിക്കണം, അവര്‍ എന്നോട് ദേഷ്യപ്പെടും. പക്ഷേ എനിക്ക് മറ്റ് മാര്‍ഗമില്ല. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഈ തീരുമാനങ്ങള്‍ ആവശ്യമാണ്. ആരും ഈ തീരുമാനങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ലോകത്തെ സംഭവവികാസങ്ങള്‍ നോക്കുമ്‌ബോള്‍ ഈ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ഇതിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ ഭരണാധികാരി ജനങ്ങളുടെ നന്മയ്ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് മാപ്പു ചോദിക്കുന്നത് വലിയ കാര്യമാണെന്നാണ് അനുകൂലിക്കുന്നവരുടെ പ്രതികരണം. അങ്ങേയറ്റം എളിമയുള്ള ഒരു നേതാവിന് മാത്രമെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് വൈവിധ്യങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെ കരുത്തോടെ നില്‍ക്കാനാകു എന്നും ചിലര്‍ പറയുന്നു.
Post Your Comments