കുമരകം : കോവിഡ്-19 സംശയത്തെ തുടര്‍ന്നു കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു . കുമരകം ചെപ്പന്നൂക്കരിയില് ആഞ്ഞിലിപ്പറമ്പിൽ കൊച്ചുമോനാണ്(41) മരിച്ചത് . ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു.ലോറി ഡ്രൈവറായ കൊച്ചുമോന് മാര്‍ച്ച് 18നാണു മുംബൈയില്‍നിന്നും കുമരകത്ത് എത്തിതിയത് .
ജില്ലാ, സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാൻ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം
നാട്ടിലെത്തിയയുടന്‍ താന്‍ അന്യസംസ്ഥാനത്തുനിന്നു വരികയാണെന്ന വിവരം കൊച്ചുമോന് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു കൊച്ചുമോന്. വീട്ടില്‍ വിറക് കീറിക്കൊണ്ടിക്കുന്നതിനിടയില് ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു . ഉടനെ കൊച്ചുമോനെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
Post Your Comments