KeralaLatest NewsNews

പായിപ്പാട് സംഭവം ; ഗൂഢാലോചന പുറത്തുകൊണ്ടുവരണം : ഡിവൈഎഫ്ഐ

കോട്ടയം ജില്ലയിലെ പായിപ്പാട് ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോവിഡ് 19നെ ചെറുക്കാൻ നാടാകെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തിൽ ഇന്ന് നടന്ന സംഭവം ദൗർഭാഗ്യകരമാണ്. ലോകത്തിന് തന്നെ മാതൃകയായാണ് വിവിധ പ്രതിരോധപ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. സങ്കീർണ്ണമായ ഘട്ടങ്ങളിലൊക്കെ ഈ സർക്കാർ മികച്ച കരുതലാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ളത്.
കൊറോണ വ്യാപനം ആരംഭിച്ച ഘട്ടത്തിൽ തന്നെ തൊഴിൽ നഷ്ടപെട്ട അഥിതി തൊഴിലാളികളെ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ കരുതലുകളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. 4500 ക്യാമ്പുകളാണ് സർക്കാർ അതിഥി തൊഴിലാളികൾക്കായി സംസ്ഥാന വ്യാപകമായി ഒരുക്കിയിരിക്കുന്നത്. ആവശ്യമായ ഭക്ഷണവും വൈദ്യസഹായങ്ങളും നൽകുന്നുണ്ട്. കേരളത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട് കൂട്ടത്തോടെ അഥിതി തൊഴിലാളികൾ തെരുവിലിറങ്ങിയതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്.

ആർക്കും സഞ്ചരിക്കാൻ അനുവാദമില്ല എന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവർക്കിടയിൽ തെറ്റിദ്ധാരണ പടർത്തി ഇളക്കി വിടാനുള്ള ശ്രമം സർക്കാരിനെതിരെയുള്ള നീക്കമാണ്. പുര കത്തുമ്പോൾ വാഴവെട്ടുകയാണ് ചിലർ. തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിക്കുന്ന ശക്തികളെ കേരള സമൂഹം അംഗീകരിക്കില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ അക്രമിക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button