Latest NewsNewsInternational

കോവിഡ് 19: യുക്രൈയ്‌നിലുള്ള ഇന്ത്യക്കാര്‍ക്ക് എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് ഇന്ത്യന്‍ എംബസി

ന്യൂഡൽഹി: കോവിഡ് 19 പശ്ചാത്തലത്തിൽ യുക്രൈയ്‌നിലുള്ള ഇന്ത്യക്കാര്‍ക്ക് എല്ലാ സുരക്ഷിത്വവും ഉറപ്പുവരുത്തുമെന്ന് ഇന്ത്യന്‍ എംബസി. നിലവിൽ അവിടെയുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് എംബസി വ്യക്തമാക്കി. ഇരുരാജ്യങ്ങളും വ്യോമഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

ALSO READ: കൊറോണ വ്യാപനം: ലോക രാജ്യങ്ങൾക്ക് മുന്നിൽ ചൈന നിരത്തുന്ന വാദങ്ങളും കണക്കുകളും പച്ചക്കള്ളമോ? ചൈനയിൽ 40,000ത്തിലധികം ആളുകൾ മരിച്ചെന്ന് ഞെട്ടിക്കുന്ന വിവരം പുറത്ത്

ഏപ്രില്‍ 24 വരെയാണ് യുക്രൈനില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. +380 933559958, +380 933559951 എന്നീ ഫോണ്‍ നമ്പരുകളില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. pol.kyiv@mea.gov.in എന്ന ഇ മെയിലിലും സേവനങ്ങള്‍ ലഭ്യമാണ്. മലയാളികള്‍ക്ക് വിവരങ്ങള്‍ക്കായി ആസ്പെയര്‍ എബ്രോഡ് സ്റ്റഡീസുമായി ബന്ധപ്പെടാം. ഫോണ്‍: 7025053311/ 7025053366.

shortlink

Related Articles

Post Your Comments

Related Articles


Back to top button