വാഷിങ്ടണ്‍: അമേരിക്കയ്ക്ക് മുന്നറിപ്പുമായി പ്രമുഖ ആരോഗ്യ വിദഗ്ദന്‍ ഡോ. ആന്റണി ഫൗസി. ഇവിടെ ഒരു ലക്ഷത്തിലേറെപ്പേര്‍ കൊറോണമൂലം മരിക്കുമെന്നും 10 ലക്ഷത്തിലേറെപ്പേരെ കൊറോണ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതുവരെ ഇവിടെ ഒരു ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 2475 പേര്‍ മരിക്കുകയും ചെയ്തു.
അമേരിക്കയിലെ ആശുപത്രികള്‍ രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മരുന്നുകളടക്കമുള്ളവയ്ക്ക് ക്ഷാമവും നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെയും ഒരു ലക്ഷത്തോളം പേര്‍ മരിക്കാന്‍ ഇടയുണ്ടെന്നാണ് ഡോ. ആന്റണി പറയുന്നത്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളും രോഗത്തിന്റെ പിടിയിലകപ്പെടാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസിന്റെ കൊറോണ ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. ദെബോറാ ബ്രിക്സ് പറയുന്നു.
Post Your Comments