തൊടുപുഴ: കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്ത്തകന് എ.പി. ഉസ്മാന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ആദ്യ പരിശോധനാ ഫലം പൊസിറ്റീവായതിനെത്തുടര്ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു 22നു സാമ്പിള്‍ എടുത്തു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ റിസൾട്ട് ആണ് പോസിറ്റീവായത്.
Read also: കോട്ടയം ജില്ലയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ
28നു വീണ്ടും സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. അടുത്ത ദിവസം വീണ്ടും സാമ്പിള്‍ എടുത്ത് പരിശോധിക്കും. ഈ ഫലവും നെഗറ്റീവായാല്‍ ഇദ്ദേഹത്തെ രോഗവിമുക്തനായി പ്രഖ്യാപിക്കും.ആശുപതി വിട്ടാലും 28 ദിവസം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
Post Your Comments