കോട്ടയം: കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ. ഇന്ന് രാവിലെ ആറുമുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ആണ് 144 പ്രഖ്യാപിച്ച് ഓർഡർ ഇട്ടത്. ജില്ലയിൽ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധമുണ്ട്. കൊറോണ മുന്‍കരുതല്‍ നടപടികള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
Read also: കൊവിഡ് ബാധിതരുടെ കണക്കുകളിൽ ആയിരത്തിന് മുകളിലേക്ക് ഇന്ത്യയും; മരണം 27
ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനുമുള്ള ചുമതല ജില്ലാ പോലീസ് മേധാവിക്കാണ്. അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments