KeralaLatest NewsNews

അവശ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ കർശന നടപടിയുമായി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍

കോഴിക്കോട്: കോഴിക്കോട് താലൂക്കില്‍ അവശ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ കർശന നടപടിയുമായി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍. താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും പുതുക്കിയ നിരക്ക് വിലവിവര പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു.

കുമാരസ്വാമി, പുല്ലാളൂര്‍, കുരുവട്ടൂര്‍, പാലത്ത്, ചെറുകുളം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്. വില്‍പന വില പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കിയതുമായ വ്യാപാരികള്‍ക്ക് നോട്ടിസ് നല്‍കി.

പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ ശ്രീജ. എന്‍ കെ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ ബാലകൃഷ്ണന്‍, കെ ബി സരിത എന്നിവര്‍ പങ്കെടുത്തു. കൊവിഡ്19 ന്റെ സാഹചര്യത്തിൽ പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായി മൂഴിക്കല്‍, വേങ്ങേരി, തടമ്ബാട്ടുതാഴം, ചെലവൂര്‍ എന്നിവിടങ്ങളിലെ 31ഓളം കടകളില്‍ പരിശോധന നടത്തി.

അവശ്യസാധന നിയമപ്രകാരം ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് നോട്ടിസ് നല്കിയതായി സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍ അറിയിച്ചു. ചില്ലറ വ്യാപാരികള്‍ മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ ബില്ല് കൃത്യമായി സൂക്ഷിക്കേണ്ടതും പരിശോധനാ ഉദ്യോഗസ്ഥര്‍ മുമ്ബാകെ ഹാജരാക്കേണ്ടതുമാണ്.

ALSO READ: കൊറോണ വ്യാപനം: ലോക രാജ്യങ്ങൾക്ക് മുന്നിൽ ചൈന നിരത്തുന്ന വാദങ്ങളും കണക്കുകളും പച്ചക്കള്ളമോ? ചൈനയിൽ 40,000ത്തിലധികം ആളുകൾ മരിച്ചെന്ന് ഞെട്ടിക്കുന്ന വിവരം പുറത്ത്

പരിശോധനാ സ്‌ക്വാഡിന് സൗത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍, നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button