ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞടക്കം എട്ടു പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ നാല് പേരടക്കമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം അന്‍പതായി. രോഗം സ്ഥിരീകരിച്ചവരെല്ലാം ഈറോഡ് സ്വദേശികളാണ്.
അതേസമയം കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതില്‍ 18 പേരും വിദേശത്തു നിനിന്നു വന്നവരാണ്. കര്‍ണാടകയില്‍ ഇന്നു ഏഴ് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച നഞ്ചന്‍ കോട്ടെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
Post Your Comments