ദില്ലി: കൊവിഡ് 19 ബാധിതരെ സഹായിക്കാന്‍ 52 ലക്ഷം രൂപ നല്കിയ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതൊരു മികച്ച ഫിഫ്റ്റിയാണെന്നാണ് മോദിയുടെ ട്വീറ്റ്. കൊവിഡിനെതിരായ പോരാട്ടത്തിന് 52 ലക്ഷം രൂപ നല്‍കുമെന്ന് റെയ്ന സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചതിന് പിന്നാലെയാണ് മോദിയുടെ ട്വീറ്റ്.
That’s a brilliant fifty, @ImRaina! #IndiaFightsCorona https://t.co/O6vY4L6Quo
— Narendra Modi (@narendramodi) March 28, 2020
52 ലക്ഷത്തില്‍ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 21 ലക്ഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് താരം കൈമാറുക.
Post Your Comments