തിരുവനന്തപുരം : കോവിഡ് ബാധ കണ്ടെത്തുന്നതിന് റാപ്പിഡ് ടെസറ്റിന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. ടെസ്റ്റ് നടത്താനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ മാതൃകയില്‍ റാപ്പിഡ് ടെസ്റ്റിന് കേരളം കഴിഞ്ഞ ആഴ്ച അനുമതി തേടിയിരുന്നുവെങ്കിലും ഐസിഎംആര്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.
അതിവേഗത്തില്‍ രോഗനിര്‍ണയം സാധ്യമാക്കുന്ന പരിശോധനയാണ് റാപ്പിഡ് ടെസ്റ്റ്. രോഗബാധിതന്റെ രക്തത്തില്‍ കൊറോണ വൈറസിനെ നേരിടാന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് ഫലനിര്‍ണയം.
Post Your Comments