KeralaLatest NewsNews

കോവിഡ് 19 ; സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തി മകന്‍ നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ വച്ച് മകളുടെ കല്ല്യാണം നടത്തി മുസ്ലീം ലീഗ് നേതാവ്

കോഴിക്കോട്: സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് മകന്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മുസ്ലിം ലീഗ് നേതാവ് മകളുടെ വിവാഹം നടത്തിയെന്ന് പരാതി.മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷന്‍ അംഗവുമായ അഡ്വ നൂര്‍ബീന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്. കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന മകനുള്‍പ്പടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തു.

ഈ മാസം 14നാണ് മകന്‍ അമേരിക്കയില്‍ നിന്നെത്തിയത്. മാര്‍ച്ച് 21ന് നൂര്‍ബീന റഷീദിന്റെ വീട്ടില്‍ വച്ച് തന്നെയായിരുന്നു വിവാഹം. ചടങ്ങില്‍ 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button