മനാമ : ബഹ്റൈനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മുഹറഖില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്ന കൊല്ലം സ്വദേശി രഘുനാഥന് (51) ആണ് മരിച്ചത്. മരിച്ചയാള്‍ എഴുതിയതെന്ന് കരുതപ്പെടുന്ന ഒരു കുറിപ്പ് ഇദ്ദേഹത്തിന്റെ താമസ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.
Also read : വിമാന സര്‍വ്വീസുകളെല്ലാം റദ്ദാക്കി ഒമാൻ
25 വര്‍ഷമായി രഘുനാഥന് ബഹ്റൈനില്‍ ജോലി ചെയ്തു വരികയായിരുന്നു. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി നിലവില്‍ ഇന്ത്യയിലേക്ക് വിമാന സര്‍വീസുകളില്ലാത്ത സാഹചര്യമായതിനാൽ മൃതദേഹം ബഹ്റൈനില്‍ തന്നെ സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മറ്റു വിവരങ്ങൾ ഒന്നും ലഭ്യമല്ല.
Post Your Comments