ഇടുക്കി: കോവിഡ് ബാധിതനായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവുമായി അടുത്തിടപഴകിയ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇയാളെ ഇടുക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. അതേസയമം ഇന്ന് വൈകിട്ടോടെ ലഭ്യമായ കോണ്‍ഗ്രസ് നേതാവിന്റെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവാണ്. അടുത്ത പരിശോധനാ ഫലവും നെഗറ്റീവാണെങ്കില്‍ ഇയാള്‍ക്ക് വീട്ടിലേക്ക് പോകാം.
അതേസമയം ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഉസ്മാന്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്തിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്തായാലും അടുത്ത ഫലവും നെഗറ്റിവാണെങ്കില്‍ വീട്ടില്‍ 28 ദിവസത്തെ നിരീക്ഷണത്തില്‍ തുടരേണ്ടി വരും
Post Your Comments