ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക അനുവദിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണ് എംപി ഗൗതം ഗംഭീര്‍ അനുവദിച്ചത്. തന്റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന നല്‍കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനായി ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പുറപ്പെടുകയാണെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
ALSO READ: അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്കു ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു
കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുള്‍ക്കര്‍, സുരേഷ് റെയ്‌ന എന്നിവരും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 50 ലക്ഷവും സുരേഷ് റെയ്‌ന 52 ലക്ഷവുമാണ് സംഭാവന നല്‍കിയത്.
Post Your Comments