Latest NewsNewsFootballSports

ബാഴ്‌സയുടെ നല്ല കാലം തിരിച്ചു കൊണ്ടുവരാന്‍ തനിക്ക് സാധിക്കും ; കോച്ചാകാന്‍ സമ്മതമറിയിച്ച് സാവി

ബാഴ്‌സലോണയുടെ പരിശീലകന്‍ ആകാന്‍ സമ്മതമാണെന്നറിയിച്ച് ബാഴ്‌സ മുന്‍ സൂപ്പര്‍ താരം സാവി ഹെര്‍ണാണ്ടസ്. താരത്തെ നേരത്തെ ബാഴ്‌സലോണ പരിശീലകന്‍ ആകാന്‍ ക്ഷണിച്ചിരുന്നുങ്കെലും അപ്പോള്‍ അദ്ദേഹം ആ ഓഫര്‍ നിരസിച്ചിരുന്നു. എന്നാല്‍ സാവി ഭാവിയില്‍ ബാഴ്‌സയുടെ പരിശീലകനായി എത്തും എന്ന് ക്ലബ് പ്രസിഡന്റ് ബര്‍തൊമെ നേരത്തെ പറഞ്ഞിരുന്നു.

പുതിയ കോച്ചായ സെറ്റിയാനു കീഴില്‍ വലിയ മാറ്റമൊന്നും ടീമിന് സംഭവിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ തനിക്ക് ബാഴ്‌സലോണയില്‍ നല്ല കാലം തിരിച്ചുകൊണ്ടുവരാന്‍ ആകുമെന്ന് വിശ്വാസമുണ്ടെന്നും ബാഴ്‌സലോണയെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്നും സാവി പറഞ്ഞു. നേരത്തെ സെറ്റിയെനെ പരിശീലകനാക്കും മുമ്പ് ബാഴ്‌സലോണ ബോര്‍ഡ് സാവിയെ സമീപിച്ചിരുന്നതായിരുന്നു. എന്നാല്‍ അന്ന് താന്‍ തയ്യാറല്ല എന്നും കൂടുതല്‍ സമയം വേണം എന്നുമായിരുന്നു സാവി പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇതാ ആ സാവി തന്നെ താന്‍ തയ്യാറാണ് എന്ന് പറയുകയാണ്. സെറ്റിയന്റെ കരാര്‍ ആറു മാസം കഴിഞ്ഞ് ബാഴ്‌സക്ക് വേണമെങ്കില്‍ റദ്ദാക്കാം എന്ന വ്യവസ്ഥയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button