തിരുവനന്തപുരം : സാധാരണ ഒരു അസുഖം വന്നാല്‍ പോലും എത്തിയ്ക്കുക കോവിഡ് വാര്‍ഡില്‍ ,പിന്നെ നാട്ടില്‍ കൊറോണയാണെന്ന പ്രചാരണവും .യുവതിയ്ക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തി ഭര്‍ത്താവ് . ഇഎന്‍ടി ഡോക്ടറെ കാണാന്‍ ഇറങ്ങിയ യുവതിയ്ക്കാണ് കയ്‌പേറിയ അനുഭവം ഉണ്ടായത്. സംഭവം ഇങ്ങനെ, ചെവിയില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് യുവതി ഡോക്ടറെ കാണാന്‍ സ്‌കൂട്ടറില്‍ നെടുമങ്ങാട്ടേക്ക് തിരിച്ചു. പുതുക്കുളങ്ങരയില്‍ എത്തിയപ്പോള്‍ തളര്‍ച്ച അനുഭവപ്പെട്ടു സമീപത്തെ കാത്തിരിപ്പു കേന്ദ്രത്തില്‍ കയറി ഇരുന്നു. പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ അവിടെ ഉണ്ടായിരുന്നവര്‍ യുവതിയോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് യുവതിയെ ദിശ നമ്പറില്‍ നിന്നു ബന്ധപ്പെട്ടു. ബന്ധു ഹോം ക്വാറന്റീനില്‍ ഉണ്ടെന്നും ബന്ധുവിനോട് താന്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല എന്നും യുവതി ചോദ്യങ്ങളോട് വിശദീകരിച്ചു. പക്ഷേ പെട്ടെന്നായിരുന്നു ആംബുലന്‍സ് എത്തിയത്. ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്ന് യുവതിയെ കയറ്റി. വിവരങ്ങള്‍ പറഞ്ഞതോടെ പേടിച്ച നഴ്‌സ് യുവതിയുടെ സമീപത്തു നിന്നു ചാടി ഇറങ്ങി മുന്നില്‍ പോയി ഇരുന്നു. നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ച യുവതിയെ അടുത്ത ആംബുലന്‍സില്‍ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് വിട്ടു. ഇതിനിടെ ഇത്രയും വിവരങ്ങള്‍ വാട്‌സാപ്പില്‍ വോയ്‌സ് മെസേജുകളായി നാട്ടില്‍ പരന്നു, ആശങ്കയും. യുവതി കാര്യങ്ങള്‍ വിശദീകരിച്ചതോടെ കോവിഡ് ഐസലേഷന്‍ ഒപിയില്‍ നിന്നു ഇഎന്‍ടിയിലേക്ക് മാറ്റി. രാത്രി തന്നെ വീട്ടിലും മടങ്ങി എത്തി.
പക്ഷേ ദുരിതം തീര്‍ന്നില്ല. ഐസലേഷന്‍ ഒപിയില്‍ എത്തിയതിനാല്‍ യുവതിയോട് നാലു ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍ അറിയിച്ചതായി ഭര്‍ത്താവ് പറഞ്ഞു. വാട്‌സാപ്പില്‍ മെസേജ് അയച്ചവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇഎന്‍ടി ഡോക്ടറെ കാണാന്‍ പോയ യുവതിക്ക് കോവിഡിന്റെ ലക്ഷണങ്ങളെന്ന് നാട്ടില്‍ കിംവദന്തി പരന്നപ്പോള്‍ തന്നെ നാട്ടുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഉടന്‍ തന്നെ ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം ഫയര്‍ഫോഴ്‌സിനെ വിളിച്ച് പുതുക്കുളങ്ങരയിലെ കാത്തിരിപ്പു കേന്ദ്രവും സമീപ പ്രദേശങ്ങളും അണുവിമുക്തമാക്കി.
Post Your Comments