തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ കുട്ടിക്കും രോഗലക്ഷണം. നിരീക്ഷണത്തിലിരിക്കവേ ഇയാൾ ഭാര്യയോടും കുട്ടിയോടും ഇടപഴകിയിരുന്നു. തലസ്ഥാനത്ത് ആറ് രോഗികളാണ് ചികിത്സയിലുള്ളത്. കേരളത്തില്‍ ഇത് വരെ 165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേ സമയം ചികിത്സയിലുളള നാല് പേര് കൂടി ഇന്നലെ ആശുപത്രി വിട്ടിരുന്നു.
അതേസമയം തലസ്ഥാനത്ത് വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പൊലീസുകാര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പൊലീസുകാര്‍ നിരീക്ഷണ വിധേയമായത്.
Post Your Comments