Latest NewsKeralaNews

കോവിഡ് വിലക്കും ലോക് ഡൗണും ലംഘിച്ച് നിരവധിപേരെ പങ്കെടുപ്പിച്ച് കല്യാണം; മുസ്ലിംലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ പൊലീസ് കേസ്

കോഴിക്കോട്: ലോക് ഡൗണ്‍ വിലക്ക് കര്‍ശനമായിട്ടും അത് ലംഘിച്ച് കല്യാണം നടത്തിയ മുസ്ലീം ലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ്. ചേവായൂര്‍ പൊലീസ് ആണ് കേസെടുത്തത്. ക്വാറന്റൈന്‍ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ച് 50 ഓളം ആളുകളെ പങ്കെടുപ്പിച്ച് കല്യാണം നടത്തിയതിനുമാണ് കേസ്.

read also : കോവിഡ് 19 ; സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തി മകന്‍ നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ വച്ച് മകളുടെ കല്ല്യാണം നടത്തി മുസ്ലീം ലീഗ് നേതാവ്

മകന്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് മുസ്ലിം ലീഗ് നേതാവ് മകളുടെ വിവാഹം നടത്തിയെന്ന് പരാതി. മുസ്ലിം ലീഗ് വനിതാ നേതാവ് നൂറുബീന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്. കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന മകനുള്‍പ്പടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തു.

ഈ മാസം 14നാണ് മകന്‍ അമേരിക്കയില്‍ നിന്നെത്തിയത്. മാര്‍ച്ച് 21നായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

നൂര്‍ബീന റഷീദിന്റെ വീട്ടില്‍ വച്ച് തന്നെയായിരുന്നു വിവാഹം. ഇവര്‍ക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് പൊലീസ് കേസ്. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് നൂറുബിന. മുന്‍ വനിതാ കമ്മീഷന്‍ അംഗവുമാണ് നൂറുബീന

shortlink

Related Articles

Post Your Comments

Related Articles


Back to top button