Latest NewsUAENewsGulf

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നു : രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ജിസിസി രാജ്യത്തിന്റെ സ്ഥിരീകരണം

ദുബായ്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നു .രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഒമാന്‍ ന്റെ സ്ഥിരീകരണം പുറത്തുവന്നതോടെ പ്രവാസികള്‍ ആശങ്കയിലാണ്. അതേസമയം, യു.എ.ഇയില്‍ 23 ഇന്ത്യാക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഗള്‍ഫില്‍ പുതുയായി രോഗം ബാധിച്ചവരുടെ കണക്ക് ഇങ്ങനെയാണ്. ഖത്തറില്‍- 13 , മാനില്‍ -22 , കുവൈറ്റില്‍ -10 , ബഹ്റൈനില്‍- 7 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

read also : കോവിഡ് 19 : 275 ഇ​ന്ത്യ​ക്കാരെ കൂടി നാ​ട്ടി​ലെ​ത്തി​ച്ചു

രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി വെളിപ്പെടുത്തിയത് ആശങ്കക്കിടയാക്കി. ഗള്‍ഫിന് പുറമെ ഇറാന്‍ ഉള്‍പ്പടെ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. യു.എ.ഇയില്‍ സമഗ്ര അണുനശീകരണ യജ്ഞം അവസാനഘ’ത്തിലാണ്. അടിയന്തരാവശ്യങ്ങള്‍ക്ക് അനുമതി നേടാതെ റോഡില്‍ ഇറങ്ങുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. നിര്‍ദ്ദേശം മറികട് റോഡിലിറങ്ങിയ നൂറുകണക്കിന് വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു.

യു.എ.ഇയില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും വര്‍ക്ക് അറ്റ് ഹോം പദ്ധതി പ്രഖ്യാപിച്ചതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റി. കുവൈറ്റില്‍ ടാക്‌സി സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് നിറുത്തി. കുവൈറ്റില്‍ പ്രഖ്യാപിച്ച ഒരു മാസത്തെ പൊതുമാപ്പ് നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗുണം ചെയ്യും. സന്ദര്‍ശക വിസാ കാലാവധി തീര്‍ന്നവര്‍ക്ക് ഒമാന്‍ എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തു. ഖത്തറില്‍ ഭക്ഷ്യസ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ ഒഴികെ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. കുവൈറ്റില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു ലംഘിച്ച നിരവധി പേര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button