Latest NewsNewsIndia

കോവിഡ് 19 ; രാജ്യത്ത് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

ദില്ലി: കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് പേര്‍ മരിച്ചു. ഗുജറാത്ത്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് മരിച്ചത്. ഗുജറാത്തില്‍ അഹമ്മദാബാദ് സ്വദേശിയായ 45 കാരന്റെ മരണത്തോടെ സംസ്ഥാനത്ത് മരണസംഖ്യ 5 ആയി. അതേസമയം ശ്രീനഗറില്‍ ഒരാള്‍ മരിച്ചതോടെ കശ്മീരില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. രാജ്യത്ത് അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ഇന്ന് 7 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 193 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാജസ്ഥാനില്‍ 53കാരിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ രോഗികളുടെ എണ്ണം 55 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button