ദില്ലി: കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് പേര്‍ മരിച്ചു. ഗുജറാത്ത്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് മരിച്ചത്. ഗുജറാത്തില്‍ അഹമ്മദാബാദ് സ്വദേശിയായ 45 കാരന്റെ മരണത്തോടെ സംസ്ഥാനത്ത് മരണസംഖ്യ 5 ആയി. അതേസമയം ശ്രീനഗറില്‍ ഒരാള്‍ മരിച്ചതോടെ കശ്മീരില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. രാജ്യത്ത് അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ ഇന്ന് 7 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 193 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാജസ്ഥാനില്‍ 53കാരിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ രോഗികളുടെ എണ്ണം 55 ആയി.
Post Your Comments