Latest NewsNewsIndia

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപയും ഒരുമാസത്തെ ശമ്പളവും നൽകി

ന്യൂഡൽഹി • കൊവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.പി. ഫണ്ടിൽ നിന്നും ഒരുകോടി രൂപ സംഭാവന നൽകിയതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പ്രസ്താവനയിൽ അറിയിച്ചു. ഇതോടൊപ്പം കേന്ദ്രമന്ത്രി എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, അതിനെ മറികടക്കാനാവശ്യമായ കരുതൽ എന്ന നിലയിലാണ് എംപി ഫണ്ടും ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതെന്ന് വി. മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button