റിയാദ്: സൗദിയിൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ മുഴുവന്‍ പൗരന്മാരെയും നാട്ടിലെത്തിക്കുമെന്ന് അമേരിക്ക. ഇതിന് അമേരിക്ക ശ്രമം തുടങ്ങി.റിയാദിലെ അമേരിക്കന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി സൗദി അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. വാണിജ്യ വിമാനങ്ങളിലായിരിക്കും ഇവരെ സൗദിയിൽ നിന്നും അമേരിക്കയിലേക്ക് കൊണ്ട് പോകുക. നിലവില്‍ സൗദിയിൽ നിന്നും ഒരു രാജ്യത്തേക്കും യാത്രാ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. അതിനാല്‍ തന്നെ അമേരിക്കയിലേക്ക് വിമാനങ്ങള്‍ എവിടെ നിന്ന് പുറപ്പെടുമെന്നത് സംബന്ധിച്ചുണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
ഇപ്പോള്‍ വിമാനങ്ങള്‍ പുറപ്പെടുന്നതോ എത്തിച്ചേരുന്നതിനെ സ്ഥലങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും ഉടന്‍ തന്നെ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments