Latest NewsCricketNewsIndiaSports

കോവിഡ് 19 വൈറസ് വ്യാപനം തടയാൻ, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് വിരാട് കോഹ്‌ലി : വീഡിയോ

ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയാൻ, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോഹ്‌ലി അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. ഇന്ത്യ കളിക്കാരന്‍ എന്ന നിലയിലല്ല, ഇന്ത്യന്‍ പൗരനെന്ന നിലയിലാണ് ഞാൻ സംസാരിക്കുന്നതെന്ന് വിഡിയോയിലൂടെ താരം പറയുന്നു.

കര്‍ഫ്യു നിയന്ത്രണങ്ങളൊ, ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളോ പാലിക്കാതെ സംഘമായി ആളുകള്‍ സഞ്ചരിക്കുന്നതാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ കാണുന്നത്. ഈ പോരാട്ടത്തെ വളരെ ലളിതമായി നാം കാണുന്നു എന്നതാണ് ഇതിനര്‍ത്ഥം. കാണുന്നപോലെയോ മനസിലാക്കിയപോലെയോ ഈ പോരാട്ടം അത്ര എളുപ്പം അല്ലാത്തത് കൊണ്ട്   പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് അപേക്ഷിക്കുകയാണ്.

Also read : കോവിഡ് 19; ദുരന്തഭൂമിയായി ഇറ്റലി, മരണസംഖ്യ പതിനായിരത്തോടടുക്കുന്നു

നിങ്ങളുടെ അശ്രദ്ധകൊണ്ട് കുടുംബത്തിലെ ആര്‍ക്കും വൈറസ് ബാധിക്കാതിരിക്കട്ടെ. സര്‍ക്കാരിന്റെയും, വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കൂ. അവര്‍ നമുക്കായി കഠിനമായി പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സംഘമായി പുറത്തുപോയി നിയമലംഘനം നടത്താതെ നമ്മുടെ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മാത്രമെ ഈ പോരാട്ടം ജയിക്കാൻ സാധിക്കു. സാഹചര്യത്തിന്റെ ഗൌരവം മനസിലാക്കി യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്ന് ഉത്തരവാദിത്തം ഏറ്റെടുക്കണം. രാജ്യത്തിന്റെ നന്‍മയെ കരുതിയെങ്കിലും അത് ചെയ്യണമെന്നും ഇപ്പോൾ ള്‍ ആവശ്യം നമ്മുടെ പിന്തുണയും സത്യസന്ധതയുമാണെന്ന് കോഹ്‌ലി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button