KeralaLatest NewsNews

സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം : പ്രതികരണവുമായി മന്ത്രി സുനിൽകുമാർ

കൊച്ചി : സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം എറണാകുളത്ത് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി സുനിൽകുമാർ.വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ട​യാ​ൾ ഹൃദ്രോഗി ആ​യി​രു​ന്നു​വെന്നും, ഹൈ ​റി​സ്ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​യി​രു​ന്നു ഇ​ദ്ദേ​ഹ​മെ​ന്നും മന്ത്രി പറഞ്ഞു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് രാ​വി​ലെ ത​ന്നെ വി​ട്ടു ന​ൽ​കി. ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​യി​രി​ക്കും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക​യെ​ന്നും ചി​കി​ത്സ​യി​ലു​ള്ള മ​റ്റ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

69 വയസു പ്രായമുള്ള എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഇദ്ദേഹത്തിനുണ്ടായിരുന്നതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 16-നാണ് ഇദ്ദേഹം ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്.22-ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ തീവ്ര പരിചപണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Also read : മാസങ്ങള്‍ക്കു മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചു ; ഒടുവില്‍ മദ്യം കൊടുത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി; ഭര്‍ത്താവ് അറസ്റ്റില്‍

ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊവിഡ് രോഗത്തിന് ചികിത്സയിൽ ആണ്. ഇവര്‍ ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്‌. അതോടൊപ്പം തന്നെ എയര്‍പോര്‍ട്ടിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനായി വിളിച്ച ടാക്സി ഡ്രൈവറും കൊവിഡ് പൊസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയിൽ മാത്രം മുപ്പതോളം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗ ബാധിതനായി മരിച്ച ആൾ താമസിച്ച ഫ്ലാറ്റിലെ ആളുകളേയും നിരീക്ഷണത്തിലാക്കി.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. കൊവിഡ് 19 പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും. മരണാനന്തര ചടങ്ങുകൾക്ക് അടക്കം കർശന നിയന്ത്രണം വേണമെന്ന് നിർദേശിച്ചാണ് മൃതദേഹം വിട്ടുകൊടുത്തിട്ടുള്ളത്. അതീവ ജാഗ്രത പാലിക്കണം. . സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മാത്രമെ സംസ്കാര ചടങ്ങുകൾ നടത്താനാകു. ഇവരെല്ലാം പതിനാല് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button