
തിരുവനന്തപുരം: പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയെ മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കിയ ഭര്‍ത്താവിനെ പോത്തന്‍കോട് പൊലീസ് പിടികൂടി. ഈ കഴിഞ്ഞ 23ന് ആണ് വാമനപുരം സ്വദേശി ആദര്‍ശ് (26) ഭാര്യയായ വേറ്റിനാട് സ്വദേശിനി കൃഷ്‌ണേന്ദു (19) നെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. പോത്തന്‍കോട് നന്നാട്ടുകാവില്‍ വാടക വീട്ടില്‍വെച്ചാണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Post Your Comments