Latest NewsNewsInternationalGulfQatar

പൊതുമാപ്പ് കാലാവധി നീട്ടി ഖത്തർ

ദോഹ: രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി നീട്ടി ഖത്തർ. ഏപ്രിൽ 30 വരെയാണ് കാലാവധി നീട്ടിയതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also: സിപിഎം നേതാവ് ക്രിസ്ത്യൻ പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടി: ലവ് ജിഹാദെന്നാരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌

രാജ്യത്തേക്കുള്ള പ്രവാസികളുടെ എൻട്രി, എക്സിറ്റ് എന്നിവ സംബന്ധിച്ച ’21/2015′ എന്ന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുള്ള പ്രവാസികൾ ഈ പൊതുമാപ്പ് കാലയളവിനുള്ളിൽ ഇത്തരം ലംഘനങ്ങൾ ഒത്തുതീർപ്പാക്കണമെന്ന് ഖത്തർ നിർദ്ദേശിച്ചു.

രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച വരുത്തിയ ശേഷവും ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് ഈ കാലാവധി പ്രയോജനപ്പെടുത്താം. 2021 ഒക്ടോബർ 10 മുതലാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പദ്ധതി ആരംഭിച്ചത്.

അതേസമയം, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകൾ ഇല്ലാതെ ഖത്തർ വിടുന്നതിനുള്ള സമയപരിധി അടുത്തിടെ ദീർഘിപ്പിച്ചിരുന്നു.  അനധികൃതമായി രാജ്യത്ത് തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക് ഫീസുകളും പിഴകളുമില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനാണ് തൊഴിൽ മന്ത്രാലയം അവസരം നൽകിയിട്ടുള്ളത്.

Read Also: ജിസിസി രാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനം ബന്ധിപ്പിക്കുന്നതിനുള്ള കരാർ അംഗീകരിച്ച് യുഎഇ മന്ത്രിസഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button