കൊച്ചി: എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ചയാള്‍ക്ക് പ്രാഥമിക ഘട്ട പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച് ആദ്യം വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ ഇപ്പോള്‍ മരിച്ചയാളുടെ മകന്‍ അടക്കം അദ്ദേഹം താമസിച്ച ഫ്‌ളാറ്റിലെ 10 കുടുംബത്തിലെ 49 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ദുബായില്‍ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശിയായ 69കാരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൂട്ടികൊണ്ടുവന്ന ഭാര്യയ്ക്കും കാര്‍ ഡ്രൈവറിനുമാണ് കൊറോണ സ്ഥിരീകരിച്ചത്. മാര്‍ച്ച് 22നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇദ്ദേഹം കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് വേണ്ടി വന്നില്ല. വിമാനത്തില്‍ ഉണ്ടായിരുന്നവരേയും ഇയാള്‍ രണ്ട് ബാങ്കില്‍ പോയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരെയും നിരീക്ഷണത്തില്‍ ആക്കിയിരുന്നു.
Post Your Comments