Latest NewsNewsSaudi ArabiaGulf

നിർമാണത്തിലിരിക്കെ കെട്ടിടത്തിെൻറ ചുവർ തകർന്നു വീണു : രണ്ട് പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്കേറ്റു.

റിയാദ് : നിർമാണത്തിലിരിക്കെ കെട്ടിടത്തിെൻറ ചുവർ തകർന്നു വീണ് രണ്ട് പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്കേറ്റു. ജിദ്ദ റുവൈസ് ഡിസ്ട്രിക്റ്റിൽ വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായ വിവരം ലഭിച്ചതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനി പറഞ്ഞു. സിമൻറ് കട്ടകൾ കൊണ്ടുണ്ടാക്കിയ ചുമർ തകർന്ന് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു.

Also read : അമേരിക്കയിൽ കോവിഡ് പടർന്നു പിടിക്കുന്നു; അടച്ചിട്ടിരിക്കുന്ന വാഹന നിർമ്മാണ കമ്പനികൾ വെന്റിലേറ്ററുകള്‍ നിർമ്മിക്കട്ടെ;- ഡൊണാള്‍ഡ് ട്രംപ്

 സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തു. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി. പരിക്കേറ്റ ആളെ റെഡ്ക്രസൻറ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. മൂന്നു പേരും ഏഷ്യൻ രാജ്യക്കാരാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button