കൊച്ചി: സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച രോഗിയെ രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിതി വഷളാക്കി. ഈ അവസ്ഥയിലുള്ള നാലു പേർ കൂടിയുണ്ട്. ഭാര്യയേയും മറ്റും വിഡിയോയിലുടെ കാണിച്ചു കൊടുത്തിട്ടുണ്ട്. മൃതദേഹം പാക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ ആരേയും കാണിക്കില്ല. പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം. നാലു പേർ മാത്രമേ പങ്കെടുക്കാവൂ. കലക്ടർ മേൽനോട്ടം വഹിക്കും.
ALSO READ: കോവിഡ് ഭീതി: കുടുംബങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക് ഒബ്രോയ്
ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്ന രോഗി ഇന്നു രാവിലെ 8നു മരിച്ചുവെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ പറഞ്ഞു. ഇയാളുടെ അടുത്ത ബന്ധുവും, നെടുമ്പശേരിയിൽ നിന്ന് ചുളളിക്കലിലെ വീട്ടിലേക്ക് ഇയാൾ യാത്ര ചെയ്ത ടാക്സി കാറിന്റെ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഇവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Post Your Comments