ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് തൊഴിലാളികള്‍ അവരുടെ നാടുകളിലേക്ക് മടങ്ങുകയാണ്. ഇത് വലിയ തോതിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചിരുന്നു. വാഹനങ്ങൾ ഇല്ലാത്തതിനാൽ നടന്നാണ് ഇവർ പോയിരുന്നത്. അതേസമയം വാർത്ത ശ്രദ്ധയിൽ പെട്ടതോടെ ഇന്നലെ രാത്രി തന്നെ യോഗി സർക്കാർ 1000 വാഹനങ്ങൾ ഇവരെ കൊണ്ട് പോകുന്നതിനായി ഒരുക്കിയിരുന്നു.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികളെ സഹായിക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപെട്ടു. ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ തന്നെ തങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആരും ഡെല്‍ഹി വിട്ട് പോകേണ്ട കാര്യമില്ലെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും വ്യക്തമാക്കി. ദിവസക്കൂലിക്കാര്‍ക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കുമെന്ന് കെജരിവാള്‍ അറിയിച്ചു.
വീടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് സഹായം നല്‍കണമെന്ന് ആവശ്യപെട്ട്
കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. നൂറ് കണക്കിന് പേരാണ് ഡെല്‍ഹിയില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്. ആര്‍. എസ്.എസ്,
സേവാഭാരതി തുടങ്ങിയ സംഘടനകളും ഇവര്‍ക്ക് ഭക്ഷണ വിതരണവുമായി രംഗത്തുണ്ട്.
ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
‘ഒപ്പമുണ്ട് രാജ്യം ‘ : ഷോപ്പിയാനില്‍ ഭക്ഷ്യധാന്യങ്ങളും മാസ്‌ക്കുകളും വിതരണം ചെയ്ത് ജവാന്മാർ
അതിനിടെ ഗുജറാത്ത് – മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ചരക്ക് ലോറി പാഞ്ഞ് കയറി നാല് പേര്‍ മരിക്കുകയും ചെയ്തു.എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഈ സാഹചര്യത്തെ ഗൗരവമായാണ് കാണുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.
Post Your Comments