
ശ്രീനഗര്‍: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജമ്മു കശ്‍മീര്‍ ജനതക്ക് എല്ലാ പിന്തുണയും നല്‍കി ജവാന്മാര്‍. ഷോപ്പിയാനില്‍ സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്തു.ഇതോടൊപ്പം കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. വൈറസ് വ്യാപനത്തെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോസ്റ്ററില്‍ വിശദമാക്കിയിട്ടുണ്ട്.
14 ബറ്റാലിയന്‍ ജവാന്മാരാണ് ഷോപ്പിയാനിലെ ജനങ്ങള്‍ക്ക് സഹായവുമായെത്തിയത്.ഇന്ത്യന്‍ സൈന്യത്തിലെ 62 രാഷ്ട്രീയ റൈഫിള്‍സ് ജവാന്മാര്‍ ഷോപ്പിയാനില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിരുന്നു. മാസ്‌ക്കുകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും പുറമെ ഹാന്‍ഡ് സാനിറ്റൈസറുകളും സൈന്യം ഷോപ്പിയാനില്‍ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. കശ്‍മീര്‍ ജനതയ്ക്ക് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ജവാന്മാര്‍ക്ക് പ്രദേശവാസികള്‍ നന്ദി പറഞ്ഞു
Post Your Comments