Latest NewsIndiaNews

നിങ്ങള്‍ ഒരു പോരാളിയാണെന്നും ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും എനിയ്ക്ക് ഉറപ്പുണ്ട്… ബോറിസ് ജോണ്‍സന് സ്നേഹസന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : നിങ്ങള്‍ ഒരു പോരാളിയാണെന്നും ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും എനിയ്ക്ക് ഉറപ്പുണ്ട്. ബോറിസ് ജോണ്‍സന് സ്‌നേഹസന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് പ്രധാനമന്ത്രി മോദി സ്‌നേഹസന്ദേശ അയച്ചത്. നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയ ബോറിസ് ജോണ്‍സണ് ട്വീറ്റ് ചെയ്തു.

Read Also : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ്-19

ആരോഗ്യമുള്ള ഒരു യുകെയെ ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായും മോദി പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചുകൊണ്ടു ബോറിസ് ട്വീറ്റ് ചെയ്ത വിഡിയോയ്ക്കു മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. വെള്ളിയാഴ്ചയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ജോറിസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ ബോറിസ് സ്വയം ക്വാറന്റീനില്‍ ആയിരുന്നു.

വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക വസതിയില്‍ ഇരുന്നുകൊണ്ടു വിഡിയോ കോണ്‍ഫറന്‍സിലൂടെ ചുമതലകള്‍ നിറവേറ്റുമെന്നും ബോറിസ് ജോണ്‍സന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button