KeralaLatest NewsNews

നിയന്ത്രിക്കാന്‍ പൊലീസിനെ കൊണ്ട് പറ്റില്ലെന്ന വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്; പട്ടാളത്തിന് മലയാളിയെയും തമിഴനെയും അറിയില്ല; പറയാനുള്ള അവകാശം മുഖ്യമന്ത്രിയെ പോല തനിക്കുമുണ്ടെന്ന് സുരേഷ് ഗോപി

പാരിപ്പള്ളിയില്‍ പഴം വാങ്ങാന്‍ പോയ യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസുകാരന്‍ ഭരത് ചന്ദ്രന്‍ കളിക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി സുരേഷ് ഗോപി. പൊലിസുകാര്‍ ലാത്തിയങ്ങ് മാറ്റിവെച്ചേക്കണം. അത് തന്നെയാണ് വേണ്ടത്. ലോകത്തിന് വേണ്ടിയാണ് പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നത്. നിയന്ത്രിക്കാന്‍ പൊലീസിനെ കൊണ്ട് പറ്റില്ലെന്ന വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. പട്ടാളത്തിന് മലയാളിയെ അറിയില്ല. തമിഴനെ അറിയില്ല. അവര്‍ക്ക് മനുഷ്യരെയെ അറിയൂ. അതുകൊണ്ട് വളരെ സൂക്ഷിക്കണം. ഇതൊരു മുന്നറിയിപ്പാണ്. അത് പറയാനുള്ള അവകാശം മുഖ്യമന്ത്രിയെ പോല തനിക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: പ്രിയ മുഖ്യമന്ത്രീ,അവിടുന്ന് ധന്യനാണ്…എന്തെന്നാൽ അങ്ങേക്ക് ജന്മം നൽകിയ മാതാവും പിതാവും അങ്ങയിലൂടെ ധന്യരായിതീർന്നിരിക്കുന്നു; ശ്രീനാരായണഗുരുവിന്റെ വരികളും ഉദ്ധരിച്ച് സന്ദീപാനന്ദഗിരി

കൊല്ലം പാരിപ്പള്ളിയില്‍ യുവാവിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. കിലോ പഴം വാങ്ങാനാണ് പുറത്തിറങ്ങിയതെന്നായിരുന്നു കാറുടമ പറഞ്ഞത്. എവിടെ പോകുന്നുവെന്ന ചോദ്യത്തിന് പഴം വാങ്ങാന്‍ പോകുന്നുവെന്നായിരുന്നു യുവാവിന്റെ മറുപടി. യുവാവില്‍ നിന്ന് പൊലീസ് കാര്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പാരിപ്പള്ളി സിഐ സുരേഷ് ഗോപി കളിക്കുകയാണെന്നായിരുന്നു പലരുടെയും വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button