ന്യൂഡല്‍ഹി: പ്രധാന മന്ത്രിയുടെ കൊറോണ ദുരിതാശ്വാസ പാക്കേജിലേക്ക് ശമ്പളം സംഭാവന നല്‍കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി. ഒരു മാസത്തെ ശമ്പളമാണ് നിതിന്‍ ഗഡ്ക്കരി കൊറോണ ദുരിതാശ്വാസ പാക്കേജിലേക്ക് സംഭാവന ചെയ്‌തത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടാന്‍ എല്ലാവരും മുന്നോട്ട് വരികയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ നല്‍കുകയും ചെയ്യണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ പ്രതിരോധത്തിനായി 15,000 കോടിയുടെ പാക്കേജ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് 15,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.പരിശോധനാ സംവിധാനങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, എന്നിവയ്ക്ക് വേണ്ടിയാണ് 15,000 കോടി രൂപ വിനിയോഗിക്കുക.
ALSO READ: ഇന്ത്യയിൽ ഒരു കോവിഡ് മരണം കൂടി; മരണ സംഖ്യ ഉയരുന്നു
രാജ്യ സഭാ എംപി സിഎം രമേശും ദുരാതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പാക്കേജിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കിയിരുന്നു.
Post Your Comments