ന്യൂഡല്‍ഹി: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ലൈവായി കണ്ടത് 19 കോടി ജനങ്ങള്‍. പ്രസാര്‍ഭാരതിയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അന്നേദിവസം രാത്രി എട്ടുമണിക്ക് മോദിയുടെ പ്രസംഗം 19 കോടിയിലധികം ജനങ്ങളാണ് ടെലിവിഷനിലൂടെ കണ്ടിരുന്നത്. കൃത്യമായി പറഞ്ഞാല്‍ പത്തൊന്‍പതു കോടി എഴുപത് ലക്ഷം വ്യൂവേഴ്സ്. പ്രസാര്‍ഭാരതിയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.എല്‍ ഫൈനലിന് ലഭിച്ച വ്യൂവര്‍ഷിപ്പിനേക്കാള്‍ കൂടുതലാണിത്. 13 കോടി പേര്‍ മാത്രമാണ് അന്ന് ഐ.പി.എല്‍ മത്സരം കണ്ടത്. ദൂരദര്‍ശനടക്കം ഇരുന്നൂറിലേറെ ചാനലുകളാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ലൈവ് ടെലികാസ്റ്റിംഗ് നല്‍കിയത്. സോഷ്യല്‍ മീഡിയയിലെ കണക്കു നോക്കുകയാണെങ്കില്‍ ദൂരദര്‍ശന്‍, രാജ്യസഭാ ടിവി എന്നിവയുടെ യൂട്യൂബ് ചാനലുകള്‍ വഴി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കണ്ടത് 50 ലക്ഷത്തിലധികം പേരാണ്.
Post Your Comments